ആദായ നികുതി അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാനൊരുങ്ങി ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും. ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാക്കിയിട്ടും ഇപ്പോഴും നികുതി വെട്ടിപ്പ് തുടരുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തൽ. ബാങ്ക് നിക്ഷേപങ്ങളും, വലിയ പണമിടപാടുകളുമൊക്കെ നിരീക്ഷിച്ചാണ് ഇപ്പോള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നികുതി വെട്ടിപ്പുകാരെ പിടികൂടുന്നത്.
നികുതി വെട്ടിപ്പ് വ്യാപകമായതോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത്. തുടർന്ന് ഓരോ വ്യക്തിയുടെയും പണം ചിലവഴിക്കല്‍ രീതികളും വിനിമയം ചെയ്യപ്പെടുന്ന പണത്തിന്റെ അളവും സംബന്ധിച്ച വ്യക്തമായ വിവരം സര്‍ക്കാര്‍ തയ്യാറാക്കും.1000 കോടിയോളം രൂപ ചിലവില്‍ ‘പ്രൊജക്ട് ഇന്‍സൈറ്റ്’ എന്ന പേരിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചാവും ഇതിന്റെ പ്രവര്‍ത്തനം. പുതിയ വാഹനങ്ങളും ആഡംബര വസ്തുക്കളുമൊക്കെ നിരന്തരം വാങ്ങിക്കൂട്ടുന്നവര്‍ ഇതിന്റെയൊക്കെ സ്രോതസ് ആദായ നികുതി റിട്ടേണില്‍ കാണിക്കാറില്ലെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിരുന്നു.
Post Your Comments