കൊച്ചി: നിരത്തുകളിൽ പുതിയ വിപ്ലവത്തിന് തുടക്കംകുറിക്കാൻ ഇ ഓട്ടോകൾ എത്തിത്തുടങ്ങി. ഇതിന്റെ തുടക്കം കുറിച്ച് കൊച്ചിയിൽ ആദ്യത്തെ ഇ ഓട്ടോ റിക്ഷയുടെ രജിസ്ട്രേഷൻ പൂർത്തിയായി. വൈദ്യുതിയിലും, സൗരോർജത്തിലും പ്രവർത്തിക്കുന്ന ഓട്ടോറിക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ പെർമിറ്റ് ആവശ്യമില്ല. ഹരിയാനയിൽ നിന്നുള്ള ഗ്രീൻറിക്ക് കമ്പനിയാണ് ഇ ഓട്ടോ നിർമ്മിക്കുന്നത് ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 90 കിലോമീറ്റർ ദൂരം ഓടാൻ സാധിക്കും. കൂടാതെ പരമാവധി വേഗത 25 കിലോമീറ്റർ ആണ്.
സാധാരണ റോഡുകളിൽ ഗിയറില്ലാതെ ഈ ഓട്ടോയ്ക്ക് സഞ്ചരിക്കാൻ സാധിക്കും വലിയ കയറ്റം വന്നാൽ മാത്രം ഉപയോഗിക്കാൻ ഒരു സ്പെഷ്യൽ ഗിയറും ഈ വാഹനത്തിൽ ഉണ്ട്. 188,600 രൂപയാണ് ഇ ഓട്ടോയുടെ വില. യാത്ര നിരക്കുൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ നിശ്ചയിക്കുന്നത് വരെ യാത്രക്കാരെ കയറ്റാൻ സാധിക്കില്ല.നിലവിൽ കൊച്ചിയിലെ മെട്രോ റെയിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്താനാണ് കേരളത്തിലെ വിതരണക്കാരായ ലൈഫ് വേ സോളാർ കമ്പനി ആലോചിക്കുന്നത്. ഡ്രൈവറെ കൂടാതെ 4 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്നതിനാൽ ഷെയർ ഓട്ടോ ആയും പ്രയോജനപ്പെടുത്താം
Post Your Comments