Latest NewsNewsGulf

ഈ ഗള്‍ഫ് രാജ്യവുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് യു.എ.ഇ

ദുബായ്‌ : ഖത്തറുമായി ബന്ധമുള്ള വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു.എ.ഇ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. യൂണൈറ്റഡ് അറബ് എമിറേറ്റ്‌സ് സെന്‍ട്രല്‍ ബാങ്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്വകാര്യവ്യക്തികളുടെയും സ്ഥാനങ്ങളുടേയും അക്കൗണ്ട് മരവിപ്പിക്കും. 18 സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിക്കാണ് ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യു.എ.ഇ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ വാമാണ് വാര്‍ത്ത പുറത്തുവിട്ടത്.

നടപടിക്കു പിന്നില്‍ സൗദിയുടെ സമ്മര്‍ദമുണ്ടെന്നൊണ് വിലയുത്തപ്പെടുന്നത്. ബഹറൈനും യു.എ.ഇയുടെ മാര്‍ഗം ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നു വാര്‍ത്തകളുണ്ട്.യെമനിലും ലിബിയയിലുമുള്ള ഒന്‍പത് സംഘടനകളെയും ഏതാനും വ്യക്തികളെ ഈ രാജ്യങ്ങള്‍ നേരത്തേ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. ഖത്തറുമായി ബന്ധമുണ്ടെന്നും സാമ്പത്തികമായി തീവ്രവാദത്തെ സഹായിക്കുന്നതിനാണ് നടപടിയെന്ന് യുഎഇ അറിയിച്ചു. പക്ഷേ ഖത്തര്‍ ആരോപണം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button