തിരുവനന്തപുരം: ശശി തരൂര്‍ പുതിയ ഇംഗ്ലീഷ് വാക്കുമായി രംഗത്തെത്തി. വെബകൂഫ് എന്ന വാക്കാണ് സമൂഹമാധ്യമത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. ശശി തരൂരിന്റെ ഫരാഗോ എന്ന പ്രയോഗം ഏറെ ചര്‍ച്ചയായിരുന്നു. ഫരാഗോ എന്ന വാക്കിന് വ്യാഖ്യാനവുമായി സാക്ഷാല്‍ ഓക്‌സ്‌ഫോഡ് ഡിക്്ഷണറി തന്നെ രംഗത്ത് വരേണ്ടി വന്നു. faraggo means ‘A confused mixture’ എന്നാണ് ഓക്‌സ്ഫഡ് ഡിക്ഷ്ണറി വ്യക്തമാക്കിയത്.
മലയാളത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സങ്കരം, കുഴപ്പിക്കുന്ന മിശ്രണം എന്നൊക്കെയാണ് ഇതിന്റെ അര്‍ഥം. ഇതിനുപിന്നാലെയാണ് വെബഖൂഫ് ചര്‍ച്ചയാകുന്നത്. ഇന്റര്‍നെറ്റില്‍ വരുന്നതെല്ലാം അതേപടി വിശ്വസിക്കുന്നവരെയാണ് ‘വെബഖൂഫ്’ എന്ന ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഈ വാക്കിലൂടെ അര്‍ത്ഥം വെയ്ക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുതിയ വാക്ക് ശശി തരൂര്‍ പരിചയപ്പെടുത്തുന്നത്.
Post Your Comments