
വിശ്വാസത്തിന്റെ മറവിൽ ഏഴ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത പാസ്റ്റർ അറസ്റ്റിൽ. സ്ത്രീകളുടെ വയറിനുള്ളിൽ കടന്ന് പിശാചിനെ ഒഴിപ്പിക്കാൻ ദൈവം തന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ആഭിചാര വേളയിൽ പീഡനങ്ങൾ സ്ഥിരമായി നടത്തിയിരുന്നത്. വെസ്റ്റ് യോർക്ക്‌ഷെയറിലെ ലിബർട്ടി പെന്തകോസ്റ്റൽ ചർച്ചിലെ പാസ്റ്ററായ ജോൺ വിൽസൻ ആണ് അറസ്റ്റിലായത്.
ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തുന്നതിന് മുമ്പ് ഈ പാസ്റ്റർ അവരെ ബോധിപ്പിച്ചത് ദൈവം തന്നെ രാജാവാക്കി വാഴിക്കാൻ പോവുന്നുവെന്നും അതിനാൽ തനിക്ക് ബലാത്സംഗം ചെയ്യാൻ അനുവാദം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു. ചർച്ചിലെ വൺടുവൺ ഡെലിവറൻസ് സെഷനുകളിൽ വച്ചായിരുന്നു ഇയാൾ ഇരകൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഇരയായത് 13 കാരിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ തനിക്ക് മേൽ ചുമത്തിയിരിക്കുന്ന എല്ലാ ചാർജുകളും ഇദ്ദേഹം നിഷേധിച്ചിരിക്കുകയാണ്.
താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും മറിച്ച് സ്ത്രീകളുടെ ഉള്ളിലുള്ള പിശാച് പുറത്തേക്ക് പോകുമ്പോൾ അവരുടെ വസ്ത്രം കീറപ്പെടുകകയും തൽഫലമായി അവർ നഗ്‌നരാവുകയുമാണെന്നാണ് വിൽസൻ ന്യായീകരിച്ചിരുന്നത്. എന്നാൽ ഇയാൾ തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഈ ആഭിചാര ക്രിയയെ ദുരുപയോഗിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം. 2014 ജൂലൈയിലാണ് വിൽസണുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങിയത്.
Post Your Comments