Latest NewsIndia

ലാലുവിനും കുടുംബത്തിനുമെതിരെ പുതിയ കേസ് !!

പാറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ പുതിയ കേസ്. ലാലുപ്രസാദ് കേന്ദ്ര റെയില്‍വെ മന്ത്രി ആയിരിക്കെ ഐആര്‍സിടിസിയുടെ ഹോട്ടല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല ഒരു സ്വകാര്യ ഹോട്ടല്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിന് പാരിതോഷികമായി ഏക്കറുകണക്കിന് ഭൂമി ലാലുവിന്റെ സഹായി പ്രേംചന്ദ് കൈപ്പറ്റി എന്നും ആരോപണമുണ്ട്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് നിലവില്‍ കേസെടുത്തിയിരിക്കുന്നത്. ലാലുപ്രസാദ് കള്ളപ്പണം വെളുപ്പിച്ചു എന്നുകാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button