Latest NewsKeralaNewsLife StyleTechnologyReader's Corner

ഭൂനികുതി അടയ്ക്കാൻ ഇനി പുതിയ മാർഗ്ഗം

ഭൂനികുതി അടയ്ക്കാൻ ആരും ഇനി അധികം ബുദ്ടിമുട്ടണ്ട കാര്യമില്ല. കയ്യിലൊരു ഫോണ്‍ ഉണ്ടെങ്കില്‍ റവന്യൂ ഇ-പേയ്മെന്റ് എന്ന ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ വഴി ഇനി സുഖമായി ഭൂനികുതി അടയ്ക്കാം. ഒപ്പം, ഭൂമി പോക്കുവരവിനുള്ള ആപ് സൗകര്യം ഉടന്‍ നിലവില്‍ വരും. ഇനി നികുതി അടയ്ക്കാനാകുന്നില്ലെങ്കില്‍ വില്ലേജ് ഓഫീസറെ അറിയിക്കാനുള്ള സംവിധാനവും പുതുതായി ഒരുക്കുന്നുണ്ട്.

വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ആപ്ലിക്കേഷൻ ഉപയോഗിക്കാന്‍ കഴിയും. തണ്ടപ്പേരും ആധാര്‍ നമ്പറും ആപ്ലിക്കേഷനില്‍ രജിസ്റ്റർ ചെയ്യണം. ഇത് കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്ലിക്കേഷനില്‍ ഒരുക്കാനുള്ള നടപടിയും നടക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാവുന്ന പുതിയ പദ്ധതിയുടെ ചുമതല സംസ്ഥാന ഐ.ടി സെല്ലിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button