
ഗാന്ധിനഗർ ; ഗുജറാത്തിൽ ശങ്കർസിംഗ് വഗേലയ്ക്കു പിന്നാലെ മൂന്ന് എംഎൽഎമാർകൂടി കോൺഗ്രസ് പാർട്ടി വിട്ടു. നിയമസഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് ബൽവാന്തിഷ് രാജ്പുത്, തേജശ്രീ പട്ടേൽ, പി.ഐ പട്ടേൽ എന്നിവരാണ് പാർട്ടിവിട്ടത്.
നിയമസഭാകക്ഷി നേതാവും മുതിർന്ന നേതാവുമായ ശങ്കർസിംഗ് വഗേല പാർട്ടിവിട്ടതിനു പിന്നാലെ മൂന്നു മുതിർന്ന നേതാക്കൾകൂടി പാർട്ടിവിട്ടത് കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കും നൽകുക. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ നേതാവുമായ വഗേല പുതിയ പാർട്ടി രൂപീകരിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്ര പതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിന് ഗുജറാത്തിലെ ഏതാനും കോൺഗ്രസ് എംഎൽഎമാർ വോട്ട് ചെയ്തതിനു പിന്നാലെയാണ് വഗേലയുടെ രാജിപ്രഖ്യാപനം എത്തിയത്.
Post Your Comments