ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് ലബോറട്ടറിയുടെ നിര്‍മ്മാണം ദുബായില്‍ ആണ് നടക്കുന്നത്. ഗവേഷകര്‍ തയ്യാറാക്കുന്ന ഡിസൈനുകള്‍ക്ക് ത്രിമാന രൂപം നല്‍കുന്നതാണ് 3ഡി പ്രിന്റിംഗ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ഈ ലാബില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഡ്രോണുകളും 3ഡി പ്രിന്റിംഗ് സാങ്കേതിക
വിദ്യയും ആയിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. ഈ പദ്ധതിക്ക്, പ്രമുഖ സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണം ഉണ്ട്.
ഇത് കൂടാതെ, നാല് ഉപ പരീക്ഷണ ശാലകളും ലാബില്‍ ഉണ്ടാകും. പിന്നെ, 3ഡി പ്രിന്ററുമായി കണക്ട് ചെയ്ത് കൂടുതല്‍ കാര്യങ്ങള്‍ പുതുതായി കണ്ടെത്താനും കഴിയും. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിലാണ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്.
Post Your Comments