CinemaMollywoodLatest NewsMovie SongsEntertainmentKollywoodMovie Gossips

മണിരത്നം ചിത്രത്തില്‍ ഫഹദിനെപ്പം തമിഴ് സൂപ്പര്‍സ്റ്റാറും

കഴിഞ്ഞ കുറച്ച് കാലമായി അഭിനേതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ വ്യത്യസ്തതയും പ്രതിഭയും തെളിയിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധയിലാണ് ഫഹദ് ഫാസിലും തമിഴ് താരം മാധവനും. ഇരുവരും ഒന്നിക്കുന്നതായി പുതിയ വാര്‍ത്ത.

മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യ വേഷത്തിലേക്ക് ഫഹദിനെ പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലേക്ക് മാധവനെ പരിഗണിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെത്തിയിട്ടില്ല. എന്തായാലും പുതിയ മണിരത്‌നം ചിത്രത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button