KeralaLatest News

ജെസിബി കൊണ്ട് കൊമ്പനാനയെ ഇടിച്ചുകൊന്ന സംഭവം; കണ്ണന്‍ദേവന്‍ മാനേജ്‌മെന്റിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതി.

മൂന്നാറില്‍ കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ ഇറങ്ങിയ കൊമ്പനാനയെ ജെസിബി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്തിയതിനെതിരെ കേന്ദ്ര വന്യജീവി മന്ത്രാലയത്തിനും കേരള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും, കണ്ണന്‍ ദേവന്‍ മാനേജ്‌മെന്റിനെതിരെയുമാണ് പരാതി. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. മൂന്നാര്‍ കൈയേറി അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പരിസ്ഥിതിയെ തകര്‍ക്കുന്നതു തുടരുന്നതിനിടയിലാണ് മിണ്ടാപ്രാണികള്‍ക്കെതിരെയും ഇത്തരം ക്രൂരതകളെന്നും പരാതിയിലുണ്ട്.

shortlink

Post Your Comments


Back to top button