Latest NewsInternational

സൗദിയില്‍ വീണ്ടും കൂട്ട വധശിക്ഷ !!

മനാമ: സൗദിയില്‍ വീണ്ടും കൂട്ട വധശിക്ഷ. സൗദി അറേബ്യയിലെ രണ്ട് കോടതികള്‍ 14 പേരുടെ വധശിക്ഷയാണ് ശരിവെച്ചത്. 23 പേര്‍ അടങ്ങിയ ഭീകര പട്ടികയിലെ 14 പേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. സുപ്രീം കോടതിയുടെ വിധി അന്തിമമാണ്. വിധി സൗദി രാജാവ് കൂടി അംഗീകരിച്ച ശേഷം വധശിക്ഷ ഉറപ്പാക്കും. ഇറാനിനുവേണ്ടി ചാരവൃത്തി നടത്തിയതിന് 15 സൗദിക്കാരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതി ഇവരുടെ വധശിക്ഷ വിധിക്കുകയും പിന്നീട് അപ്പീല്‍ കോടതി ശരിവെയ്ക്കുകയുമായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ കിഴക്കന്‍ പ്രവിശ്യയിലെ പല സ്ഥലങ്ങളിലും അന്‍പതിലധികം സായുധ കലാപങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പണം കൊണ്ടുപോയ വാഹനത്തെ ആക്രമിച്ച് 1.2 ദശലക്ഷം സൗദി റിയാല്‍ കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button