Latest NewsUSANewsInternational

മൂന്നു വയസുകാരിയെ പീഡിപ്പിച്ച് കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

വാഷിങ്ടണ്‍: മൂന്നു വയസുകാരിയെ പീഡിപ്പിച്ച കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം. വിഷം കുത്തിവച്ചാണു പ്രതി റൊണാര്‍ഡ് ഫിലിപ്‌സിന്റെ വധശിക്ഷ നടപ്പാക്കിയത്. കൃത്യം നടക്കുമ്പോള്‍ തനിക്കു 19 വയസു മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ശിക്ഷയുടെ കാഠന്യം കുറയ്ക്കണെമന്നു റൊണാര്‍ഡ് ഫിലിപ്‌സ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഈ ആവശ്യം കോടതി തള്ളി. അതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഓഹിയോയില്‍ വധശിക്ഷ നടപ്പാക്കുന്നത്.
 
കാമുകിയുടെ മൂന്നു വയസുള്ള കുഞ്ഞിനെയാണ് റൊണാര്‍ഡ് ഫിലിപ്‌സ് പീഡിപ്പിച്ച് കൊന്നത്. നാല്‍പ്പത്തിമൂന്നു വയസുള്ള റൊണാര്‍ഡ് ഫിലിപ്‌സ് കൃത്യം നടത്തിയത് 1993 ലാണ്. പ്രതിയുടെ ശിക്ഷ നടപ്പാക്കിയതിനു കുട്ടിയുടെ ബന്ധുക്കള്‍ സാക്ഷ്യം വഹിച്ചു. വിഷം കുത്തിവച്ചു പത്തു മിനിറ്റികം റൊണാര്‍ഡ് ഫിലിപ്‌സ് മരിച്ചു. മരിക്കുന്നതിനു മുമ്പ് ചെയ്ത തെറ്റില്‍ പശ്ചാത്തപ്പിക്കുന്നു. തന്നോട് ക്ഷമിക്കണമെന്നും റൊണാര്‍ഡ് ഫിലിപ്‌സ് പറഞ്ഞു
 

shortlink

Related Articles

Post Your Comments


Back to top button