
വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടായിരം രൂപ ആര്‍ടിഒയ്ക്കു നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈക്കൂലിക്ക് പകരം പുതിയ സ്കൂട്ടറുമായി ഓഫീസില്‍ എത്തിയത് തിരുപ്പൂര്‍ അങ്കേരിപ്പാളയം സ്വദേശി നാഗരാജാണ്. ഷോറൂം അധികൃതര്‍ പണം ചോദിച്ചത് വിവരിക്കുന്ന ബോര്‍ഡ് സ്കൂട്ടറിനു മുന്നില്‍ കെട്ടിത്തൂക്കിയാണ് നാഗരാജ് സംഭവ സ്ഥലത്ത് എത്തിയത്. ഇതുപോലുള്ള പ്രശ്നങ്ങള്‍ പലയിടത്തും ഉണ്ടെന്നും പലപ്പോഴും ആളുകള്‍ നിശബ്ധത പാലിക്കുകയാണെന്നും തന്റെ പ്രവര്‍ത്തിയിലൂടെ നാഗരാജ് വ്യക്തമാക്കുന്നു.
സ്കൂട്ടര്‍ ഇവിടെ സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞു പരാതി നല്‍കിയ ഇദ്ധേഹം, പരിശോധിച്ചു നടപടിയെടുക്കാമെന്നു ആര്‍ടിഒ ഉറപ്പു നല്‍കിയതിനു ശേഷമാണ് പിന്‍ങ്ങിയത്. വാഹനം വാങ്ങി ഒരു മാസത്തോളമായിട്ടും അടുത്ത നടപടിയൊന്നും ചെയ്തു കിട്ടിയിരുന്നില്ല എന്നും നാഗരാജ് പറയുന്നു.
Post Your Comments