Latest NewsCinemaMovie SongsEntertainment

ജയന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയൻ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പീരുമേട് സ്വദേശിയുടെ പരാതി. ഡോ. എം. മാടസ്വാമിയാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരിക്കുന്നത്.

37 വർഷം മുൻപ് കോളിളക്കം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെന്നൈയിൽ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. കാലം ഇത്ര കഴിഞ്ഞിട്ടും ഓര്‍മ്മകളില്‍ ഇന്നും ജീവിക്കുന്ന ജയന്‍റെ മരണം കൊലപാതകമാണെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊരു അപകടമരണമാണെന്ന് കോളിളക്കത്തിന്റെ സഹസംവിധായകന്‍ ആയ സോമന്‍ അമ്പാട്ട് പറയുന്നു.

നിർത്താതെ ദീർഘനേരം പ്രസംഗിച്ചതിന്റെ പേരിൽ ഗിന്നസ് ബുക്കിലിടംനേടി വാർത്തകൾ സൃഷ്ടിച്ച വ്യക്തിയാണ് മാടസ്വമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button