യുഎഇ: കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇയില്‍ ശക്തമായ വേനല്‍ച്ചൂടാണ് അനുഭവപ്പെടുന്നത്. നിലവില്‍ അന്തരീക്ഷ താപനില 50 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരിക്കുകയാണ്. യു.എ.ഇയിലെ താപനില റെക്കോര്‍ഡുകള്‍ ഭേദിച്ച ഉയരത്തിലാണ് ഇപ്പേഴുള്ളത്. ഷാര്‍ജാ സെന്റര്‍ ഫോര്‍ സ്പേസ് ആന്റ് അസ്ട്രോണമി സയന്‍സിന്റെ കണക്ക് പ്രകാരം അസ്ഫാള്‍ട്ട് പ്രതലത്തില്‍ 64 ഡിഗ്രി സെല്‍ഷ്യസും, ഉപരിതലത്തില്‍ 58 ഡിഗ്രി സെല്‍ഷ്യസും താപനില. യുഎയിലെ നിലവിലുള്ളതില്‍ വെച്ച് ഏറ്റവും വലിയ ചൂടാണ് ഇതെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ പറയുന്നത്. തെക്കന്‍ പ്രദേശങ്ങളായ സഫര്‍, അസീര്‍, യെമന്‍ എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു.
Post Your Comments