Latest NewsKeralaNews

വ്യാപാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊ​ച്ചി: നഗരമധ്യത്തിൽ കാറിനുള്ളിൽ വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ആ​റോ​ടെ രാ​മ​വ​ർ​മ ക്ല​ബി​നു സ​മീ​പം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എ​ടി​എ​മ്മി​നു മു​ന്നി​ൽ നാ​ട്ടു​കാ​രാ​ണു വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

യാ​ത്ര​യ്ക്കി​ടെയുണ്ടായ ഹൃ​ദ​യ​സ്തം​ഭ​നമാണ് മരണകാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇ​രു​ച​ക്ര വാ​ഹ​ന ഡീ​ല​റും വൈ​റ്റി​ല​യി​ൽ താമസിക്കുന്ന ലെ​ബ​ന​ൻ പൗ​ര​ത്വ​മു​ള്ള ഇ​മാ​ദ് സു​വ​യെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​ണോ​യെ​ന്ന സം​ശ​യ​ത്തി​ൽ നാ​ട്ടു​കാ​ർ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഇ​മാ​ദി​നെ ച​ല​ന​മ​റ്റ നി​ല​യി​ൽ ഡ്രൈ​ഡിം​ഗ് സീ​റ്റി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button