ചെങ്ങന്നൂർ ; അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറിയനാട് പടിഞ്ഞാറും മുറി മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് മരിച്ചത്. കുറച്ചു നാളായി മാനസിക രോഗത്തിനു ചികിത്സയില്‍ കഴിയുകയായിരുന്നു അമ്പിളി. കഴിഞ്ഞ ദിവസം അമിതമായ തോതില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വെണ്‍മണി പോലീസ് കേസെടുത്തു.
Post Your Comments