Latest NewsNewsIndiaUncategorized

മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം സ്‌ഫോടനം: 25 മരണം

ലാഹോര്‍: ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു നേരെ ആക്രമണം. ചാവേര്‍ ബോംബ് ആക്രമണത്തില്‍ 25 പേര്‍ മരിച്ചു. ഫിറോസ്പൂര്‍ റോഡില്‍ അറഫ കരീം ഐടി ടവറിനു സമീപത്തായിരുന്നു സ്‌ഫോടനം നടന്നത്. 53 പേര്‍ക്ക് പരിക്കേറ്റതായും പാക്കിസ്ഥാന്‍ മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരെ റെസ്‌ക്യു പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. സ്‌ഫോടനം നടന്ന പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിച്ചതായി എസ്പി ഇമ്രാന്‍ അവാന്‍ അറിയിച്ചു. ദുരന്തത്തില്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫ്, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരിഫ്, പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

shortlink

Post Your Comments


Back to top button