പുതിയ ഇനം സൂര്യമത്സ്യത്തെ കണ്ടെത്തി. മൂന്നു നൂറ്റാണ്ടായി ഗവേഷകര്‍ പിടികൊടുക്കാതിരുന്ന പുതിയ സ്പീഷീസില്‍പ്പെട്ട കൂറ്റന്‍ സൂര്യമത്സ്യത്തെയാണ് കണ്ടെത്തിയത്. മൂന്നു മീറ്ററോളം നീളവും മൂവായിരം കിലോവരെ തൂക്കവുമുള്ളതാണ് സൂര്യമത്സ്യങ്ങള്‍.
ഹൂഡ് വിങ്കര്‍ എന്ന് പേരുനല്‍കിയിരിക്കുന്ന ഈ മത്സ്യം എല്ല് വിഭാഗത്തിലുള്ള ഏറ്റവും വലിയ മത്സ്യമാണ്. പത്ത് വര്‍ഷം മുന്‍പ് ജപ്പാന്‍ ഗവേഷക സംഘം അറിയപ്പെടാത്ത ഇവയുടെ ജനിതക തെളിവുകള്‍ പുറത്ത് വിട്ടിരുന്നുവെങ്കിലും ഇതുവരെ ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Post Your Comments