Latest NewsNewsInternational

നീര്‍ച്ചുഴിക്ക് പിന്നിലെ രഹസ്യം

കാലിഫോർണിയ: ട്രയാങ്കിള്‍ പോലെയുള്ള മറ്റൊരു നീര്‍ചുഴിയാണ്  ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയാല്‍ നിര്‍മിതമായ ചുഴിയാണിതെന്നും ഇതിലകപ്പെട്ടാല്‍ രക്ഷപ്പെടുകയില്ലെന്നുമായിരുന്നു ആളുകള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മിതമായ ഒരു ഡാമാണിത്.

മോണ്ടിസെല്ലോ എന്ന ഈ ഡാം 1953-57 കാലഘട്ടത്തില്‍ കാലഫോര്‍ണിയയിലെ ബെരിയെസ്സയിലാണ് നിർമ്മിച്ചത്. ഇത്തരത്തിലുള്ള ഒരു ഡാം ലോകത്തിലെ തന്നെ അദ്ഭുതങ്ങളിലൊന്നായതിനാല്‍ ധാരാളം വിനോദസഞ്ചാരികളാണ് വര്‍ഷം തോറും ഇവിടെയെത്താറുള്ളത്.

ഡാമിന് 72 അടി വ്യാസവും 200 അടി താഴ്ചയുമുണ്ട്. തടാകത്തില്‍ വെള്ളം നിറയുമ്പോഴാണ് ഡാമിലേക്ക് ജലപ്രവാഹമുണ്ടാകുന്നത്. ഡാം നിര്‍മിച്ചിരിക്കുന്നത് ബാത്ത്ടബിന്റെ ആകൃതിയിലാണ്.

ഡാം വെള്ളം നീര്‍ച്ചുഴിയിലൂടെ താഴേക്ക് പതിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും ഡാമിലേക്ക് ജല പ്രവാഹമുണ്ടാകുന്നത് കാണാനായി ലോകത്തിലെ പല ഭാഗത്തുനിന്നും ആളുകള്‍ കാലിഫോര്‍ണിയയില്‍ എത്തി തുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button