Latest NewsNewsTechnology

ഫെയ്സ്ബുക്ക്, വാട്‌സാപ്പ് വഴി രഹസ്യ വിവരങ്ങൾ ചോര്‍ത്തുന്നു

സോഷ്യൽമീഡിയ വഴിയാണ് ഏറ്റവും കൂടുതൽ മാൽവെയറും വൈറസുകളും ആക്രമിക്കുന്നതും പ്രചരിക്കുന്നതും. മാല്‍വെയര്‍ ബാധ ഫെയ്സ്ബുക്ക്, വാട്‌സാപ്പ്, സ്‌കൈപ്പ്, വി ചാറ്റ് തുടങ്ങി നാല്‍പ്പതിലധികം സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ ടെക്സ്റ്റ് മെസേജുകളും വോയ്‌സ് കോളുകളും ഫോണിലെ വിവരങ്ങളും മുഴുവന്‍ ചോർത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ മാല്‍വെയര്‍ ‘സ്‌പൈഡീലര്‍’ എന്നാണ്’ അറിയപ്പെടുന്നത്. സ്പൈഡീലർ പ്രധാനമായും ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യുക, രഹസ്യമായത് ഉൾപ്പടെ വിഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണ്‍ ഉടമ അറിയാതെ തന്നെ എടുക്കുകയാണ് ചെയ്യുന്നതെന്ന് പാലോ അള്‍ട്ടോയിലെ സൈബര്‍സുരക്ഷാഗവേഷകര്‍ പറയുന്നു. ആന്‍ഡ്രോയ്ഡ് 2.2, 4.4 എന്നീ വേര്‍ഷനുകള്‍ ഈ മാല്‍വെയറിനെ പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്. എന്നാൽ ആകെ ഉപയോഗിക്കുന്നവയില്‍ 25 ശതമാനം ആന്‍ഡ്രോയ്ഡ് ഫോണുകളും ഈ വേര്‍ഷനിലും താഴെയുള്ളവയാണ്.

ഹാക്കര്‍മാര്‍ കൊമേഴ്സ്യൽ റൂട്ടിങ് ആപ്പായ ആയ ‘ബെയ്ദു ഈസി റൂട്ട്’ ഉപയോഗിച്ചാണ് ഈ മാല്‍വെയര്‍ വച്ച് ഡേറ്റ മോഷ്ടിക്കുന്നത്. ഇവര്‍ക്ക് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ധാരാളം വഴികളുണ്ട്. Android Accessibility ദുരുപയോഗം ചെയ്താണ് ഇവര്‍ ആപ്പുകളില്‍ നേരിട്ട് കടന്നുകയറ്റം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button