യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുഴുവന്‍ ഭീകരുടെ പേരും മറ്റു വിവരങ്ങളും പ്രസിദ്ധീകരിച്ചു ഒമ്പതു സന്നദ്ധ സംഘടനകളെയും അതിനു പുറമെ ഒമ്പതു പേരുമാണ് ഭീകരുടെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. അല്‍ ബാല്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് – യെമന്‍, ഇഹ്സാന്‍ ചാരിറ്റബിള്‍ സൊസൈറ്റി – യെമന്‍, റഹ്മ ചാരിറ്റബിള്‍ ഓര്ഗനൈസേഷന് – യെമന്‍, ബാന്‍ഗാസി റെവല്യൂഷണികള് ഷൂറ കൗണ്‍സില്‍ – ലിബിയ, അല്‍ സരാമ മീഡിയ സെന്റര്‍- ലിബിയ, ബോഷ്റ ന്യൂസ് ഏജന്‍സി – ലിബിയ, റാഫാലാ സാഹിത്യ ബ്രിഗേഡ് – ലിബിയ,നബാ ടിവി-ലിബിയ, തനാശു ഫൗണ്ടേഷന് ഫോര്‍ ഡാവ, കള്‍ച്ചര്‍ ആന്റ് മീഡിയ – ലിബിയ എന്നീ സംഘടനകളയൊണ് പുതുതായി ഭീകരുടെ പട്ടികയില്‍ ചേര്‍ത്തത്.
ഖത്തര്‍ പൗരന്മാരായ ഖാലിദ് സഈദ് അല്‍ ബൗനിന് , ഷഖര്‍ ജുംമ അല്‍ ഷഹ്വാനി, സലഹ് ബിന്‍ അഹ്മദ് അല്‍ ഖാനിം, കുവെത്ത് പൗരനായ ഹമീദ് ഹമദ് ഹമീദ് അല്‍ അലി,യെമന്‍ പൗരന്മാരായ അഹ്മദ് അലി അഹമ്മദ് ബാരൂദ, അബ്ദുല്ല മുഹമ്മദ് അല്‍ യസീദി , മുഹമ്മദ് ബക്കര്‍ അല്‍ ദബ, ലിബിയന്‍ പൗരന്മാരായ അല്‍ സാദി അബ്ദുല്ല ഇബ്രാഹിം ബുഖസീം , അഹ്മദ് അബ്ദുല്‍ ജലീല്‍ അല്‍ ഹസ്നാവി എന്നിവരെയും പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments