Uncategorized

പെൺകുഞ്ഞാണെന്നറിഞ്ഞു: വാടക ഗർഭത്തിന്റെ ഉടമകൾ മുങ്ങിയതായി പരാതി

ഹൈദരാബാദ്: കുട്ടികളില്ലാത്ത ദമ്പതികള്‍ക്കുവേണ്ടി വാടകക്ക് ഗര്‍ഭിണിയായ യുവതി പരാതിയുമായി തെലങ്കാന ആരോഗ്യവിഭാഗം അധികൃതര്‍ക്കു മുന്നിലെത്തി. ഹൈദരാബാദിനടുത്തുള്ള കുണ്ട്ലുര്‍ ഗ്രാമത്തിലെ വെങ്കട്ടമ്മയും ഭര്‍ത്താവ് ലക്ഷ്മനുമാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ നവംബറിൽ കുട്ടികളില്ലാത്ത ദമ്പതികള്‍ ഒരു സ്ത്രീ മുഖേന തന്റെ ഭാര്യയെ സമീപിക്കുകയും മൂന്നുലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഭാര്യയെ അവര്‍ പ്രലോഭിപ്പിച്ച്‌ ആശുപത്രിയിലെത്തിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്നാണ് ലക്ഷ്മൺ പറയുന്നത്.

എന്നാൽ മാസങ്ങൾക്ക് ശേഷം മറ്റൊരു ആശുപത്രിയിൽ പരിശോധനയ്ക്കായി വെങ്കിട്ടമ്മയെ കൊണ്ടുപോകുകയും ഇവിടെ വെച്ച് കുട്ടി പെണ്ണാണെന്ന് അറിഞ്ഞ ഉടമകൾ മുങ്ങുകയുമായിരുന്നു എന്നാണു ഇവരുടെ പരാതി. കുട്ടിയെ അബോര്‍ഷന് വിധേയമാക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജൂലൈ 20ന്  യുവതി പെണ്‍കുട്ടിയെ പ്രസവിച്ചു. നേരത്തെയുള്ള പ്രസവമായതിനാല്‍ കുട്ടി ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ് ഉള്ളത്.

യുവതിയുടെ പരാതിപ്രകാരം അന്വേഷണം നടത്തിയ പൊലീസിന് ഇവർ ആശുപത്രിയിൽ നൽകിയത് വ്യാജ മേൽവിലാസം ആണെന് കണ്ടെത്താനായി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോഗ്യവിഭാഗം പറയുന്നു. കുട്ടിയുടെ ഡി എൻ എ പരിശോധന നടത്താനും നിയമവിരുദ്ധമായി വാടക ഗര്‍ഭധാരണവും ലിംഗത്വ പരിശോധനയും നടത്തിയ ആശുപത്രിക്കെതിരെ നടപടിയെടുക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു.

shortlink

Post Your Comments


Back to top button