കോഴിക്കോട്: ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നു പിയു ചിത്രയെ ഒഴിവാക്കിയതിനെക്കുറിച്ച് പിടി ഉഷ പ്രതികരിക്കുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് ഉഷ പറയുന്നു. താന്‍ സെലക്ഷന് കമ്മിറ്റി അംഗമല്ല. നിരീക്ഷക എന്ന നിലയിലാണ് കമ്മിറ്റിയില്‍ പങ്കെടുത്തത്.
ചിത്രയെ ഒഴിവാക്കിയതില്‍ തനിക്കു വിഷമമുണ്ടെന്നും ഉഷ പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പിനുള്ള സെലക്ഷന് മാനദണ്ഡത്തിന് അടുത്തെത്തിയവരെ തെരഞ്ഞെടുത്താല്‍ മതിയെന്നു സെലക്ഷന് കമ്മിറ്റി തീരുമാനിച്ചിരുന്നു. സ്ഥിരതയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രയെ അവഗണിച്ചത്. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു തന്റെ താത്പര്യമെന്നും ഉഷ പറഞ്ഞു.
Post Your Comments