ന്യൂഡൽഹി: ചൈനയുടെ വിമർശകനായ മംഗോളിയൻ പ്രസിഡന്റ് കൽട്മാ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. ഇന്ത്യ – ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചൈനയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചൈനയ്‌ക്കെതിരെ വലിയ വിമർശനമുന്നയിച്ച നേതാവായിരുന്നു കൽട്മാ ബട്ടുൽഗ.
ടിബറ്റൻ ആത്മീയാചര്യനായ ദലൈലാമയെ മംഗോളിയയിലേക്ക് ക്ഷണിച്ചതിനുപിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി ചൈന അടയ്ക്കുകയും ചെയ്തു.തുടർന്ന് ഇനിയൊരിക്കലും ദലൈലാമയെ ക്ഷണിക്കില്ലെന്ന് മംഗോളിയ വ്യക്തമാക്കിയിരുന്നു. അതേസമയം 2015ൽ ഉലാൻ ബതോർ സന്ദർശിച്ച മോദി മംഗോളിയയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.
Post Your Comments