കോട്ടയം: നാളെ കോട്ടയം ജില്ലയിലെ എല്ലാ പെട്രോൾ പമ്പുകൾ അടച്ചിടും. ജില്ലയിലെ ചില ഡീലർമാർക്ക് പെട്രോളിയം കമ്പനികളുടെ നടപടിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നു പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ലൂക്ക് തോമസ്, സെക്രട്ടറി ജേക്കബ് ചാക്കോ എന്നിവർ അറിയിച്ചു.
പണം നൽകിയിട്ടും ഡീലർമാർക്ക് ഇന്ധനം നൽകാൻ ചില കമ്പനികൾ തയാറാകുന്നില്ല. പ്രശ്നത്തിനു പരിഹാരം കാണാനുള്ള നടപടി ഉണ്ടാകാത്ത പക്ഷം സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകളും അടച്ചിടുമെന്ന് ഓൾ കേരള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.ശിവാനന്ദൻ പറഞ്ഞു.
Post Your Comments