തിരുവനന്തപുരം: കൊച്ചി കപ്പല്‍ നിര്‍മാണശാല ഒരു കാരണവശാലും സ്വകാര്യവല്‍ക്കരിക്കില്ലെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ബുധനാഴ്ച കേന്ദ്ര മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം ഉണ്ടായത്.കപ്പല്‍ശാലയുടെ 25 ശതമാനം ഓഹരികള്‍ മാത്രമേ സ്വകാര്യമേഖലയ്ക്ക് കൈമാറു എന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. കൈമാറുന്ന 25 ശതമാനത്തില്‍ തൊഴിലാളികള്‍ക്കും എല്‍.ഐ.സി. പോലുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പങ്ക് നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഹരി വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന തുക കപ്പല്‍ശാലയുടെ തന്നെ വികസനത്തിന് ഉപയോഗിക്കുമെന്നും അതിനാല്‍ 25 ശതമാനം ഓഹരി വില്‍ക്കാനുളള തീരുമാനവുമായി തൊഴിലാളി യൂണിയനുകള്‍ സഹകരിക്കണമെന്നും ഗഡ്കരി പറഞ്ഞു.
Post Your Comments