![](/wp-content/uploads/2017/07/10995395_831005676954507_2508179024979649082_n.jpg)
തനിക്കെതിരായി പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടി നമിത പ്രമോദ്. നടി ആക്രമിക്കപ്പെട്ട ശേഷം ദിലീപിന്റെ സുഹൃത്തായ യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍തുക എത്തിയെന്നും ദിലീപിന്റെ ബിനാമി അക്കൗണ്ടിൽ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് തുകയെത്തിയതെന്നും വാർത്ത വന്നിരുന്നു. ഈ നടി നമിതാപ്രമോദ് ആണെന്നും വാർത്ത പ്രചരിച്ചു. എന്നാൽ ഇതിനെതിരെ നമിത ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും ബാങ്കിലോ മറ്റെവിടെയോ തനിക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം വ്യക്തമാക്കി. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നുവെന്നും നമിത പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
Post Your Comments