KeralaLatest NewsNewsUncategorized

ഭാര്യയുടെ പേരില്‍ ലോണ്‍ എടുത്താല്‍ ഗുണങ്ങള്‍ ഏറെ

കൊച്ചി: ഭാര്യയുടെ പേരില്‍ ഹോം ലോണ്‍ എടുത്താല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും വിധം കുറഞ്ഞ നിരക്കാണ് ഹോം ലോണിനു വേണ്ടി ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്.

30 ബേസിസ് പോയിന്റ്‌സ് അടിസ്ഥാന നിരക്കാകും വിധം കുറഞ്ഞ പലിശ നിരക്കാണ് ബാങ്കുകള്‍ നല്‍കി വരുന്നത്. അച്ഛാ ദിന്‍ എന്ന പദ്ധതിയെ പോലെ ഈ അവസരവും എല്ലാവര്‍ക്കും പ്രയോജനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട് ആവശ്യമുള്ളവര്‍ക്ക് ഇത് പ്രയോജനമാകുമെന്നതില്‍ ഒരു സംശയവുമില്ലെന്നാണ് ബാങ്കിംങ് മേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.

ബാങ്കിംങ് മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളും നിരക്കു കുറച്ചിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി ഹോം ലോണ്‍ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ് കണക്കാക്കപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button