എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും ചിലര്‍ക്ക് ജീവിതം തന്നെ വേണ്ടെന്ന തോന്നലിലാണ്. എന്നാല്‍, ഇത്തരക്കാര്‍ ഹരിയാനയിലെ മദന്‍ലാലിനെ കണ്ടുപഠിക്കണം. ഈ 45കാരന്റെ കഥ ആരെയും അതിശയിപ്പിക്കും. ഇരുകൈകളും ഇല്ലാത്ത അദ്ദേഹം കാലുകള്‍ ഉപയോഗിച്ച് തയ്യല്‍ ജോലി ചെയ്താണ് ജീവിക്കുന്നത്.
മദന്‍ലാല്‍ തുണിയുടെ അളവ് എടുക്കുന്നതും മുറിക്കുന്നതും കണ്ടാല്‍ അത്ഭുതപ്പെടും. വൈകല്യം കാരണം ചെറുപ്പത്തില്‍ ഒരുപാട് അവഗണന നേരിട്ടുട്ടുണ്ടെന്ന് മദന്‍ലാല്‍ പറയുന്നു. വീട്ടില്‍ കാര്യങ്ങളൊക്കെ നോക്കിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സ്‌കൂളില്‍ അഡ്മിഷന്‍ തരാന്‍പോലും അധികാരികള്‍ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. പല കാര്യങ്ങളും മാനസികമായി മദന്‍ലാലിനെ തളര്‍ത്തിയിരുന്നു.
പിന്നീട് എപ്പോഴോ ജീവിക്കണം എന്തെങ്കിലും ആകണം എന്ന തോന്നല്‍ വന്നു. ആ ആത്മവിശ്വാസത്തിലാണ് മദന്‍ലാല്‍ ഇവിടെവരെ എത്തിയത്. തയ്യല്‍ പരിശീലിച്ച മദന്‍ ഇന്ന് നല്ലൊരു തയ്യല്‍ തൊഴിലാളിയാണ്. ഫത്തേബാദിലെത്തിയ അദ്ദേഹം ലാല്‍ എന്നൊരു തയ്യല്‍ക്കാരനെ സമീപിക്കുകയായിരുന്നു. അവിടെ നിന്നാണ് പരിശീലനം ലഭിച്ചത്.
Post Your Comments