ന്യൂഡല്‍ഹി: കാശ്മീരിൽ അമര്‍നാഥ് യാത്രയ്ക്കു നേരേ കഴിഞ്ഞ 27 വര്‍ഷത്തിനിടെ 36 ഭീകരാക്രമണങ്ങളുണ്ടായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് അഹിര്‍ ലോക്സഭയെ അറിയിച്ചു. ഇതുവരെ നടന്ന ഭീകരാക്രമണങ്ങളില്‍ 53 അമര്‍നാഥ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. ഇതുവരെ 167 പേര്‍ക്കു പരിക്കേറ്റു. ജൂലൈ 10ന് അനന്ത്നാഗ് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടിരുന്നു. തീർത്ഥാടകർക്ക് നേരെ മേഖലയിൽ ഭീകരാക്രമണം നടത്തുക പതിവാണ്.അവസാനം അനന്ത നാഗ് ജില്ലയിൽ തീര്‍ഥാടകരുടെ ബസിനു നേര്‍ക്ക് ലഷ്കര്‍ ഭീകരര്‍ ആക്രമണം നടത്തുകയാണുണ്ടായത്.
ശ്രീനഗറില്‍ നിന്നും 145 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന അമര്‍നാഥ് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. മഞ്ഞില്‍ രൂപം കൊള്ളുന്ന രണ്ട് ലിംഗങ്ങള്‍ കൂടി അമര്‍നാഥിലുണ്ട്. പാര്‍വ്വതിയുടെയും ഗണപതിയുടെയും ലിംഗങ്ങളാണിത്. ഇന്ത്യന്‍ ആര്‍മിക്കാണ് അമര്‍നാഥിന്‍റെ സുരക്ഷയുടെ പ്രധാന ചുമതല. ഇന്ത്യന്‍ പരാമിലിട്ടറി ഫോര്‍സും, സി ആര്‍ പി എഫും ആണ് സുരക്ഷാചുമതലയുള്ള മറ്റ് വിഭാഗങ്ങള്‍. കര്‍ശന സുരക്ഷ ഉള്ളതിനാല്‍ അമര്‍നാഥ് സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
Post Your Comments