Latest NewsNewsIndia

വന്ദേമാതരം നിര്‍ബന്ധമാക്കും

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് കോടതി പറഞ്ഞു.

മറ്റുസ്ഥാപനങ്ങളില്‍ മാസത്തിലൊരിക്കലെങ്കിലുമാണ് ഗാനം ആലപിക്കേണ്ടത്. ഇതിനായി തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ ദിവസം തെരഞ്ഞെടുക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ വ്യക്തമായ കാരണം ഉണ്ടെങ്കില്‍ വന്ദേമാതരം പാടാന്‍ കഴിയാത്തവര്‍ക്ക് നിയമം നിര്‍ബന്ധിതമായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

പുതിയ ഉത്തരവിന്‍െറ ഭാഗമായി വന്ദേമാതരത്തിന്‍െറ ഇംഗ്ലീഷിലും തമിഴിലുമുള്ള വിവര്‍ത്തന പതിപ്പ് എല്ലാ സര്‍ക്കാര്‍ വെബ്സൈറ്റുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിക്കാന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറോട് കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button