ന്യൂഡല്‍ഹി: ലൈംഗിക അതിക്രമം തടയാനായി സ്മാര്‍ട്ട് സ്റ്റിക്കര്‍ വരുന്നു. ഈ സ്റ്റിക്കര്‍ ലൈംഗിക പീഡനം നടക്കുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്റ്റിക്കര്‍ പ്രവര്‍ത്തിക്കുന്നത് ഫോണിന്റെ ബൂടൂത്തുമായി ബന്ധപ്പെട്ടാണ്. ബൂടൂത്തുമായി ബന്ധിപ്പിച്ച ഈ സ്റ്റിക്കര്‍ വസ്ത്രത്തില്‍ ഘടിപ്പിക്കുക. ഈ സംവിധാനമുള്ള വസ്ത്രം ധരിച്ച സ്ത്രീക്ക് നേരെ ആക്രമണം നടന്നാല്‍ ഉടന്‍ അലാം മുഴങ്ങും. ഇതിനു പുറമെ സ്റ്റിക്കറുമായി ബന്ധപ്പെടുത്തിയ അഞ്ച് നമ്പറുകള്‍ക്ക് എസ്എംഎസ് അയ്ക്കും.
ഗവേഷകയായ മനീഷ മോഹനാണ് സ്ത്രീ സുരക്ഷയക്ക് കാരണമാകുന്ന ഈ സ്റ്റിക്കര്‍ വികസിപ്പിച്ചത്. എംഐടി മീഡിയ ലാബിലെ ഗവേഷകയാണ് മനീഷ മോഹന്‍. സ്ത്രീ സുരക്ഷയക്ക് സഹായകരമാകുന്ന പദ്ധതി സ്വന്തം അനുഭവങ്ങളുടെ കൂടി പശ്ചത്താലത്തിലാണ് മനീഷ വികകസിപ്പിച്ചത്. നാല് പാളികളായി വികസിപ്പിച്ച സ്റ്റിക്കര്‍ ആക്ടീവ്, പാസീവ് മോഡുകളില്‍ പ്രവര്‍ത്തിക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ ഇത് എഴുപതില്‍ അധികം പേരില്‍ പരീക്ഷിച്ചു. അതിക്രമത്തെ തുടര്‍ന്ന് ബോധം നഷ്ടമാകുകയോ സ്വയം പ്രതിരോധിക്കാന്‍ സാധിക്കാത്തവരെ ഉദ്ദേശിച്ചാണ് ആക്ടീവ് മോഡ്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഉള്ളവരെ മുന്നില്‍ കണ്ടാണ് പാസീവ് മോഡ്.
Post Your Comments