ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ചൈനയില്‍ സ്കൈ ട്രെയിന്‍ പ്രവര്‍ത്തന സജ്ജമായി. തൂണുകളില്‍ തൂങ്ങിക്കിടക്കുന്ന തരത്തിലുള്ളതാണ് സ്കൈ ട്രെയിന്‍. കിഴക്കന്‍ ചൈനയിലെ ഷാന്‍ദോങ് പ്രവിശ്യയിലാണ് ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം നടന്നത്.
ഏറ്റവും വേഗം ഓടാന്‍ കഴിയുന്ന തരത്തിലാണ് ട്രെയിനിന്റെ സജ്ജീകരണം. മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററാണ് ഈ ആകാശ ട്രെയിനിന്റെ വേഗത. മൂന്നുമുതല്‍ അഞ്ചുവരെ ബോഗികളുള്ള ട്രെയിനില്‍ മുന്നൂറു മുതല്‍ അഞ്ഞൂറ്റിപത്ത് യാത്രക്കാര്‍ക്ക് വരെ ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയും. വേഗതയ്ക്കൊപ്പം തന്നെ സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കുന്നതാണ് സ്കൈ ട്രെയിന്‍ എന്ന് അധികൃതര്‍ പറയുന്നു.
Post Your Comments