വിപണിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം. ജിഎസ്ടി നിലവില്‍ വന്നെങ്കിലും പുതിയ നികുതി ഘടനയിലേയ് വിപണി പൂര്‍ണമായും മാറാത്തതാണ് ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റു ഉല്‍പന്നങ്ങള്‍ക്കും ക്ഷാമം അനുഭവപ്പെടാന്‍ കാരണം. ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ക്കുള്ള സംശയം ദുരീകരിക്കാന്‍ സംവിധാനങ്ങളില്ല എന്നതാണ് പ്രധാന പ്രശ്നം.നികുതിയുമായി ബന്ധപ്പെട്ട അവ്യക്തത തുടരുന്നതിനാല്‍ ചരക്കെടുക്കാന്‍ വ്യാപാരികളും വിതരണക്കാരും തയ്യാറാകുന്നുമില്ല.
ജൂണ്‍ പകുതിയോടെ തന്നെ പല വ്യാപാരികളും സ്റ്റോക്ക് എടുക്കുന്നത് നിര്‍ത്തിയിരുന്നു. ഉണ്ടായിരുന്ന സ്റ്റോക്കുകള്‍ തീര്‍ന്നതോടെയാണ് ഉത്പന്നങ്ങള്‍ കിട്ടാനില്ല എന്ന അവസ്ഥ ഉടലെടുത്തത്. കുട്ടികള്‍ക്കുള്ള ആഹാര പദാര്‍ത്ഥങ്ങള്‍, ബിസ്ക്കറ്റുകള്‍, നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയ്ക്കാണ് കൂടുതല്‍ ക്ഷാമമുള്ളത്. സോഫ്റ്റ്‌വെയറുകള്‍ പുതിയ നികുതി ഘടനയിലേക്ക് മാറ്റാന്‍ സമയം എടുക്കുമെന്നതിനാല്‍ വരും ദിവസങ്ങളിലും ഉത്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Post Your Comments