1999 ൽ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് പാക്കിസ്ഥാനിരെ സൈനിക താവളത്തിൽ ഇന്ത്യൻ വ്യോമേസന ബോംബിടാൻ പദ്ധതിയിട്ടെന്ന് വ്യോമസേനാവക്താവിന്റെ വെളിപ്പെടുത്തൽ. ജാഗ്വാർ വിമാനത്തിൽ നിന്നാണ് ബോംബിടാൻ തീരുമാനിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ജാഗ്വർ വിമാനങ്ങളുടെ സഹായത്തോടെയാണ് ബോംബിടാൻ തീരുമാനിച്ചിരുന്നത്.
മുതിർന്ന വ്യോമസേനാ മേധാവി ഇടപ്പെട്ട് പദ്ധതിയില്‍ നിന്ന് പിന്തിരിപ്പിച്ചെന്നാണ് റിപ്പോർട്ട്. കോക്പിറ്റ് ലേസർ ഡെസിഗ്നേഷൻ സിസ്റ്റത്തിന്റെ സഹായത്തോടെ ബോംബിടേണ്ട സ്ഥലം കണ്ടെത്തിയത് ഒരു ജാഗ്വർ വിമാനമാണ്. പാക് പ്രസിഡന്റ് നവാസ് ഷെരീഫും സൈനിക മേധാവി പര്‍വേശ് മുഷറഫും സൈനിക താവളത്തിനു സമീപത്തു തന്നെ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
Post Your Comments