കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത് അഥവാ തിലകം ചാര്‍ത്തുന്നത്. നെറ്റിയുടെ മധ്യഭാഗത്താണ് സാധാരണയായി തിലകം ചാര്‍ത്തുന്നത്. ചിലര്‍ ഇതല്‍പ്പം നീട്ടി വരയ്ക്കുന്നതും കാണാം. ആരോഗ്യപരമായ കാരണങ്ങളും ഇതിന് പിന്നിലുണ്ട്. വൈകുന്നേരങ്ങളില്‍ ഭസ്മം തൊടുന്നത് ഇത്തരത്തില്‍ ആരോഗ്യകരമായി ഉണര്‍വ്വുണ്ടാകാന്‍ സഹായിക്കും. ഓരോ ആഴ്ചയ്ക്കനുസരിച്ചാണ് കുറി ധരിയ്‌ക്കേണ്ടത്. . ഭക്തികൊണ്ടാണെങ്കിലും അല്ലെങ്കിലും കുറി ധരിയ്ക്കുന്നത് ഉത്തമമാണ്.
ഞായറാഴ്ച ഒരു കാരണവശാലും കുങ്കുമപ്പൊട്ട് ധരിയ്ക്കരുത്. ഇത് സൂര്യബലം കൊണ്ട് ലഭിയ്ക്കുന്ന ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഞായറാഴ്ച നെറ്റിയുടെ മധ്യത്തില്‍ ചന്ദനക്കുറി വരച്ചാല്‍ അതാണ് ഏറ്റവും ഉത്തമം. തിങ്കളാഴ്ച ഭസ്മക്കുറി ധരിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. ഭസ്മക്കുറി ധരിച്ച് ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് സഹായിക്കുന്നു.
ചൊവ്വാഴ്ച ചന്ദനക്കുറി വരച്ച് അതിനു മധ്യത്തിലായി കുങ്കുമപ്പൊട്ടിട്ടാല്‍ അത് ഐശ്വര്യം കൊണ്ട് വരുന്നു. മാത്രമല്ല സല്‍പ്പുത്രന്‍മാരുണ്ടാകാനും ഇത് ഉത്തമമാണ്. ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതാണ് ഉത്തമം. ഇത് ശുഭവാര്‍ത്തകളും തൊഴില്‍പ്പുരോഗതിയ്ക്കും കാരണമാകും. വ്യാഴാഴ്ച നെറ്റിയുടെ മധ്യഭാഗത്തായി ചന്ദനക്കുറിയോ പൊട്ടോ തീര്‍ച്ചയായും ധരിയ്ക്കണം. ഇത് ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയമില്ല.
വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് തൊടാവുന്നതാണ്. വെള്ളിയാഴഅച പൊതുവേ ദേവീ സാന്നിധ്യത്തിന്റെ ദിവസമാണ്. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച കുങ്കുമപ്പൊട്ട് ധരിയ്ക്കാം. ശനിയാഴ്ചയും കുങ്കുമപ്പൊട്ടിന് തന്നെ പ്രാധാന്യം നല്‍കണം. ഹനുമാനെ ഭജിയ്ക്കുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും ഐശ്വര്യത്തിലേക്ക് നയിക്കും.
Post Your Comments