Latest NewsKeralaNews

ദിലീപിന്റെ റിമാന്‍ഡ് കാലാവധിയില്‍ വീണ്ടും മാറ്റം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്തമാസം എട്ട് വരെ ദിലീപ് റിമാന്‍ഡിവല്‍ തുടരും. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ദിലീപ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായത്.

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.

കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്നും പ്രതിക്ക് ഉന്നത ബന്ധമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.’കേസ് അപൂര്‍വവും ഗൗരവസ്വഭാവമുള്ളതുമാണ്. സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും സംഭവത്തിനു പിന്നില്‍ നടന്നിട്ടുണ്ട്’, കോടതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button