ന്യൂഡല്‍ഹി: സൂപ്പര്‍ ട്രെയിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ വിദേശ കമ്പനികള്‍ രംഗത്ത്. 20,000 കോടി രൂപയുടെ കോച്ച് ഫാക്ടറിയാണു പശ്ചിമ ബംഗാളില്‍ കമ്പനികള്‍ സ്ഥാപിക്കുക. ഇതിനായി റെയില്‍ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനായി അല്‍സ്റ്റോം, സീമെന്‍സ്, സ്റ്റാഡ്ലര്‍ കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്തെത്തി. ഇതിനായുള്ള ട്രെയിന്‍ സെറ്റ് നിര്‍മാണത്തിന് ഇന്ത്യന്‍ റെയില്‍വെ കരാര്‍ ക്ഷണിച്ചു.
സീമെന്‍സ് -ബൊംബാഡിയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സിആര്‍ആര്‍സി ചൈന-അല്‍സ്റ്റോം ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റാഡലര്‍ ബുസാങ് എജി (സ്വിറ്റ്‌സര്‍ലന്‍ഡ്) – മേധാ സെര്‍വോ ഡ്രൈവ്‌സ് എന്നിവയാണു കരാറിനായി മല്‍സരിക്കുന്നത്.ഡിസംബറിലാണു കരാര്‍ നടപടി പൂര്‍ത്തിയാക്കുക. 13 വര്‍ഷത്തേക്കു കോച്ചുകളുടെ അറ്റകുറ്റപ്പണിച്ചുമതലയും കരാര്‍ നേടുന്ന കണ്‍സോര്‍ഷ്യത്തിനായിരിക്കും. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനു 26 ശതമാനം ഓഹരിയുണ്ടാകും.
Post Your Comments