ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജില്‍ പ്രവേശനം ലഭിച്ചിരിക്കുന്നത് മായാപുരിയില്‍ ആക്രികളുടെ ഇടയിലിരുന്ന് പഠിച്ച പ്രിന്‍സിനാണ്. ഈ മിടുക്കനെ കൂടാതെ, പട്ടിണിയുടെ പരിവട്ടത്തുനിന്നു ഉയര്‍ന്ന 130 വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്.
സിവില്‍ സര്‍വീസ് ലക്ഷ്യം ഇടുന്ന ഈ കൊച്ചു മിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം ട്രെയിനുകളുടെ ശബ്ദമില്ലാത്ത ഒരിടത്തേക്ക് വീട്ടുകാരേയും കൂട്ടി താമസം മാറണമെന്നാണ്.
ഡല്‍ഹിയുടെ വടക്കുപറിഞ്ഞാന്‍ മേഖലയില്‍ നിന്നും ഒരുപാട് കുട്ടികള്‍ ഇപ്പോള്‍ വിദ്യാഭ്യാസപരമായി മുന്നിലേക്ക് വരുന്നുണ്ട്. സര്‍ക്കാരിതര സംഘടനയായ ആശ കമ്മ്യൂണിറ്റി ഹെല്‍ത്ത് ആന്‍ഡ് ഡവലപ്മെന്‍റ് സൊസൈറ്റിയാണ് ചേരി പ്രദേശങ്ങളില്‍ നിന്നും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കോളേജുകളില്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ഥികളെ കുറിച്ചു പഠനം നടത്തിയത്.
Post Your Comments