KeralaLatest NewsNews

വിവാഹത്തിന് പിന്നാലെ പ്രായക്കൂടുതലാണെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു

പുനലൂർ: വിവാഹത്തിന് പിന്നാലെ പ്രായക്കൂടുതലാണെന്ന് ആരോപിച്ച് യുവതി ഭർത്താവിനെ ഉപേക്ഷിച്ചു. ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് അമ്മാവന്റെ സഹായത്തോടെ വിവാഹത്തിൽ നിന്ന് പിന്മാറിയത്. തുടർന്ന് തന്നെ സുരക്ഷിതമായി പഠിക്കുന്ന ഹോസ്റ്റലില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ പോലീസിന്റെ സഹായം തേടുകയും ചെയ്‌തു. ബന്ധുക്കളുടെ അനുനയശ്രമങ്ങള്‍ ഒന്നും തന്നെ പെണ്‍കുട്ടി വഴങ്ങിയില്ല. വിവാഹസമയത്താണ് വരനെ ആദ്യമായി കാണുന്നതെന്നും തന്റെ തന്റെ അഭിപ്രായം ചോദിക്കാതെയാണ് വിവാഹം നടത്തിയതെന്നും പെൺകുട്ടി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്കു 12-ന് പുനലൂരിലെ ഒരു ആരാധനാലയത്തിൽ വെച്ചായിരുന്നു വിവാഹം. പുനലൂര്‍ എസ്.ഐ. രാജീവിന്റെ നേതൃത്വത്തില്‍ വരന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ അതിൽ മുപ്പത് വയസായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് നാല്‍പതോളം വയസ് പ്രായം വരുമെന്നാണ് ആക്ഷേപം. പോലീസ് ഒടുവില്‍ പെണ്‍കുട്ടിയെ പഠിക്കുന്ന ഹോസ്റ്റലില്‍ എത്തിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button