കൊച്ചി: ‘അമ്മ’ യെ കരിവാരിതേക്കാൻ ഗൂഢനീക്കമെന്ന് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’ നികുതി വെട്ടിച്ചിട്ടില്ല. പണം ഒരു വ്യക്തിയുടെ പേരിലല്ല സംഘടനയുടെ പേരിലാണ് ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. ചികിത്സ സഹായം, പ്രതിമാസ പെന്ഷന്, ഭവനനിര്‍മാണ പദ്ധതി തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ‘അമ്മ’ നടത്തുന്നുണ്ട്. സംഘടനകളുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ബാധകമല്ലെന്ന് പി. ചിദംബരം ധനമന്ത്രിയായിരിക്കെ നിര്‍ദേശമുണ്ട്. അതുകൊണ്ടാണ് നികുതി അടക്കാതിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് ആദായനികുതി വകുപ്പ് സംഘടനയോട് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിനാല്‍ ഇതിനെതിരെ കോടതിയില്‍ ഹർജി നൽകിയിരുന്നു. നികുതി അടയ്ക്കാനാണ് കോടതി നിര്‍ദേശമെങ്കില്‍ പൂര്‍ണമായി അനുസരിക്കും. ഇതിനെ നികുതിവെട്ടിപ്പായി ചിത്രീകരിക്കുന്നതിനുപിന്നില്‍ ഗൂഢനീക്കമാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.
Post Your Comments