ദുബായ്: ദുബായില്‍ ബിസിനസ്സ് ആരംഭിയ്ക്കാന്‍ പദ്ധതിയുള്ളവര്‍ക്ക് ദുബായി മന്ത്രാലയത്തില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ദുബായില്‍ ഇനി അഞ്ചു മിനുട്ടിനുള്ളില്‍ ബിസിനസ് ലൈസന്‍സ് സ്വന്തമാക്കാം. ബിസിനസ് റജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ലൈസന്‍സിനും വേണ്ട സമയം 90 ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനം. കമ്പനി ഓഫീസിന്റെ വാടകക്കരാര്‍, പ്രവര്‍ത്തിക്കുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ ആദ്യം സമര്‍പ്പിക്കേണ്ടതില്ല. പിറ്റേ വര്‍ഷം ലൈസന്‍സ് പുതുക്കുമ്പോള്‍ ഇവ നല്‍കിയാല്‍ മതി. ഇന്‍സ്റ്റന്റ് ലൈസന്‍സ് നേടാന്‍ ബിസിനസ് പങ്കാളികളില്‍ ഒരാള്‍ ഹാജരായാല്‍ മതി. ബിസിനസ് റജിസ്‌ട്രേഷന്‍ നടപടികള്‍ക്കും ലൈസന്‍സിനും വേണ്ട സമയം 90ശതമാനം കുറയ്ക്കുന്നതാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ എന്നിവയ്ക്ക് പുതിയ സംവിധാനം വഴി റജിസ്റ്റര്‍ ചെയ്യാനാവില്ല. ഇത്തരകാര്‍ക്ക് ദുബായി എക്കണോമിയുടെ പുറംകരാര്‍ കേന്ദ്രങ്ങള്‍, ഹാപ്പിനസ്, സ്മാര്‍ട്ട് ലോഞ്ചുകള്‍ വഴി അപേക്ഷ നല്‍കാം. 2021 ആകുന്നതോടെ ജോലിക്കും ജീവിതത്തിനും ലോകത്ത് ഏറ്റവും യോജിച്ച നഗരമായി ദുബായി മാറണമെന്ന ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷ്ദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദശത്തിന്റെ പശ്ചാതലത്തിലാണ് പുതിയ പദ്ധതികള്‍.
മലയാളികളടക്കം രാജ്യത്ത് ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ തീരുമാനം കാര്യങ്ങള്‍ ലളിതമാക്കുന്നതോടൊപ്പം കൂടുതല്‍ ആശ്വാസകരമാകും
Post Your Comments