കേരളത്തിലെ കുട്ടികളില്‍ കൂടുതല്‍ ആളുകളും പഠിക്കാന്‍ ആഗ്രഹിക്കുന്ന കോഴ്സുകളില്‍ ഒന്നാണ് ഫാര്‍മസി. എന്നാല്‍, ഇത് പഠിക്കാനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചതി പറ്റരുതെന്ന നിര്‍ദേശവുമായി ഇപ്പോള്‍ രംഗത്ത്
വന്നിരിക്കുന്നത് ഫാര്‍മസി കൗൺസിലാണ്. അംഗീകാരമില്ലാത്ത പല സ്ഥാപനങ്ങളും ഫാര്‍മസി കോഴ്സുകള്‍ നടത്തുന്നതായി കൗൺസിലിന്റെ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണിത്.
കൂടാതെ, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് അംഗീകാരമുള്ള ഫാര്‍മസിസ്റ്റായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അംഗീകാരമുള്ള സ്ഥാപനങ്ങളുടെ പട്ടിക http://pci.nic.in എന്ന സൈറ്റില്‍ ലഭ്യമാണ്. ഇവയോടൊപ്പം, അംഗീകൃത സ്ഥാപനത്തിന്റെ പൂര്‍ണ്ണ വിലാസവും കിട്ടും.
Post Your Comments