Latest NewsInternationalTechnology

വെബ്സൈറ്റുകൾ നിരോധിച്ചു

ബെയ്ജിംഗ് ; വെബ്സൈറ്റുകൾ നിരോധിച്ചു. നാലായിരത്തോളം അനധികൃത വെബ്സൈറ്റുകളാണ് ചൈന നിരോധിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്നവ, വർഗീയത പടർത്തുന്നവ, അശ്ലീല ഉള്ളടക്കങ്ങൾ ഉള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള 3,918 അനധികൃത വെബ്സൈറ്റുകളാണ് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തി നിരോധിച്ചത്. കൂടാതെ 810,000ത്തോളം സൈബർ അക്കൗണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അനധികൃത വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെത്തുടർന്ന് 316 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം സൈറ്റുകൾ കൈകാര്യം ചെയ്തിരുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button