കോഴിക്കോട്: ഇതരമതത്തില്‍പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ ആക്രമണം. മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കുനേരെ മുസ്ലിം മതമൗലികവാദികളുടെ ആക്രമണമാണ് ഉണ്ടായത്.
വാഴയൂര്‍ ശാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ സഫ, അഞ്ജലി എന്നിവര്‍ക്കു നേരെയാണ് രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായത്. സുഹൃത്തുക്കളായ കോഴിക്കോട് മുക്കം സ്വദേശിയായ അനൂപ്, സ്റ്റെബിന്‍ എന്നിവര്‍ക്കൊപ്പം ഇവര്‍ സെല്‍ഫി ചിത്രങ്ങള്‍ എടുത്തിരുന്നു. ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ താമരശ്ശേരി സ്വദേശി ദില്‍ഷാദ്, കൊല്ലം സ്വദേശികളായ മുനീര്‍, നജീബ് തുടങ്ങിയര്‍ ഉള്‍പ്പടെ നിരവധി പേരാണ് ഫേസ്ബുക്കില്‍ ഇവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത്. വിമര്‍ശനങ്ങളുടെയും തെറിവിളികളുടെയും സ്‌ക്രീന്‍ഷോട്ടുകളും വൈറലായി കഴിഞ്ഞു.
Post Your Comments