Latest NewsIndiaNews

ഇന്ത്യയിൽ മൂന്നിൽ രണ്ട് ഭീകരാക്രമണങ്ങളും നടത്തുന്നത് കമ്യൂണിസ്റ്റ് ഭീകരർ എന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക ഭീകരവാദത്തിൽ മൂന്നാം സ്ഥാനത്ത് ഇടത് ഭീകരവാദമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് തീവ്രവാദം ഐഎസിനും അൽ ഖായ്ദയ്ക്കും ശേഷമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് തീവ്രവാദം ബോക്കോ ഹറമിനേക്കാൾ മുന്നിലാണെന്നാണ് യു എസ് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് .2016 ൽ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളിൽ മൂന്നിൽ രണ്ടും ഇടത് ഭീകരരാണ് നടത്തുന്നതെന്നും റിപ്പോർട്ട്.

വിവിധ രാജ്യങ്ങളുടെ 2016 ലെ ഭീകര വിവരങ്ങൾ അപഗ്രഥിച്ച് റിപ്പോർട്ട് തയ്യാറാക്കിയത് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ്. ലോകത്ത് 11,072 ഭീകരാക്രമണങ്ങൾ നടന്നു. അതിൽ 927 എണ്ണം ഇന്ത്യയിലാണ് . ഇതിൽ മൂന്നിൽ രണ്ടോളം ആക്രമണങ്ങൾ നടത്തുന്നത് ഇടത് ഭീകരരാണ്. അതിൽ തന്നെ 336 ആക്രമണങ്ങൾ സിപിഐ ( മാവോയിസ്റ്റ് ) വിഭാഗമാണ് നടത്തിയിട്ടുള്ളത്.

പകുതിയിലധികം ഭീകരാക്രമണങ്ങളും ജമ്മു കശ്മീർ, ഛത്തീസ് ഗഡ്, മണിപ്പൂർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നടന്നിട്ടുള്ളത്. ഇന്ത്യയിൽ കഴിഞ്ഞവർഷം 337 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല ചെയ്യപ്പെട്ടത്. കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിലാണ് ഇതിൽ 174 പേരും മരിച്ചത്. നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക തകർച്ച നേരിട്ട കമ്യൂണിസ്റ്റ് ഭീകരർക്ക് 2017 ൽ ശക്തി ക്ഷയിച്ച് തുടങ്ങിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button