മുംബൈ: ബോളിവുഡ് താരം സൽമാൻഖാന്റെ സമയം തെളിഞ്ഞിട്ട് കാലം കുറച്ചായി അഭിനയിച്ച ചിത്രങ്ങളെല്ലാം രാജ്യത്തെ മുൻനിര പണംവാരി ചിത്രങ്ങളാണ്. ഇപ്പോൾ ബിസിനസ്സിലും ശുക്രനുദിച്ചമട്ടാണ്. അടുത്തിടെ സൽമാൻ വൻ വില കൊടുത്ത വാങ്ങിയ ബാന്ദ്രയിലെ പ്രോപ്പർട്ടി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിൽ നിന്നും ലക്ഷങ്ങളാണ് അദ്ദേഹത്തിന് പ്രതിമാസം ലഭിക്കാൻ പോകുന്നത് ലഭിക്കാൻ പോകുന്നത്. പ്രതിമാസം 80 ലക്ഷം രൂപ വാടകയ്ക്കാണ് ഈ പ്രോപ്പർട്ടി റീട്ടെയിൽ രംഗത്തെ ഭീമന്മാരായ ഫ്യൂച്ചർ ഗ്രൂപ്പിന് കൈമാറിയിരുന്നത്.
ബിഗ് ബസാർ ഉൾപ്പെടയുള്ള നിരവധി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന കിഷോർ ബിയാനിയുമായുള്ള സൽമാന്റെ ബിസിനസ് ഇപ്പോൾ ബി ടൗണിൽ ചർച്ചാ വിഷയമാണ്. 2140 സ്ക്വയർ മീറ്റർ കെട്ടിടമാണ് സൽമാൻ സ്വന്തമാക്കിയിരിക്കുന്നത്. 5 വർഷത്തേക്കാണ് താരം കെട്ടിടം ലീസിന് നൽകിയത്. കൂടാതെ 2.6 കോടി രൂപ ഡെപ്പോസിറ്റ് തുകയും താരത്തിന് ലഭിക്കും. 120 കോടി രൂപയ്ക്കാണ് സൽമാൻ ഈ കെട്ടിടം സ്വന്തമാക്കിയത്. ഭഷ്യത്പ്പന്നങ്ങളിൽ ശ്രദ്ധ വെച്ചുള്ള ഫുഡ് ഹാളിനായിരിക്കും ഫ്യൂച്ചർ ഗ്രൂപ് സൽമാന്റെ കെട്ടിടം ഉപയോഗപ്പെടുത്തുക.
Post Your Comments