Latest NewsIndia

ആദിവാസികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ് ! ഏഴ് വയസുകാരന് വെടിയേറ്റു.

അസ്സം: വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ ആദിവാസികളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവ്. അസമിലെ കാസിരംഗ ദേശീയ പാര്‍ക്കിലെ ആദിവാസികളെ വെടിവെക്കാനാണ് വനം വകുപ്പ് വിവാദമായ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ ഭാഗമായി വെടിയേറ്റതാകട്ടെ ഏഴുവയസുകാരന്‍ അമര്‍ ഒറോണിന്. കുട്ടിയുടെ കാലിനാണ് വെടിയേറ്റിറ്റുള്ളത്. എന്നാല്‍ ഇതിന്് നഷ്ടപരിഹാരമായി അച്ഛന് ജോലി നല്‍കാമെന്നും, അമറിന്റെ പഠനവും, ചികിത്സയും വനം വകുപ്പ് ഏറ്റെടുക്കാമെന്നും അറിയിച്ചാണ് വനം വകുപ്പ് ഇത്രയും വിവാദമായ സംഭവത്തില്‍ നിന്നും കൈകഴുകിയത്. 7000 രൂപ മാസ ശമ്പളമാണ് വാഗ്ദാനമായി വനം വകുപ്പ് നല്‍കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button